• സെൽഫ് ഹെൽപ്പ്

ഡിസ്കണക്ഷനും റീസ്റ്റോറേഷനും

സര്‍വീസ് താൽക്കാലികമായി നിർത്തുകയോ നിഷ്ക്രിയമാക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യല്‍ -

i.സബ്സ്ക്രൈബർക്ക് തന്‍റെ സബ്സ്ക്രിപ്ഷൻ ആക്ടീവായിരിക്കുമ്പോൾ മാത്രമേ താൽക്കാലിക ഡീആക്ടിവേഷൻ ലഭ്യമാക്കാൻ കഴിയൂ.
ii. സബ്സ്ക്രൈബര്‍ക്ക് താൽക്കാലിക ഡീആക്ടിവേഷൻ തിരഞ്ഞെടുക്കാൻ കഴിയുന്ന കാലയളവ്‌ കുറഞ്ഞത് 15 ദിവസവും, അതിന്‍റെ ഗുണിതങ്ങളുമാണ്.
iii. ചൈല്‍ഡ് കണക്ഷനുവേണ്ടി, സബ്സ്ക്രൈബർക്ക് വ്യക്തിഗതമായി താൽക്കാലിക ഡീആക്ടിവേഷൻ പോളിസി ലഭ്യമാക്കാം. എന്നിരുന്നാലും, സബ്സ്ക്രൈബർ പാരന്‍റ് കണക്ഷന് സമാനമായ രീതിയിൽ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എല്ലാ കണക്ഷനുകൾക്കും അത് തന്നെ ലഭ്യമാക്കാം.
iv. സബ്സ്ക്രൈബർക്ക് അവർ ആഗ്രഹിക്കുന്നത്ര തവണ താൽക്കാലിക ഡീആക്ടിവേഷൻ ലഭ്യമാക്കാൻ കഴിയും
v. റീആക്ടീവേഷന്‍ ചെയ്യുന്നതിനായി, താഴെപ്പറയുന്നവ അനുസരിച്ച് പണം നല്‍കേണ്ടതാണ്:
എ. സര്‍വീസ് തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടാത്ത കാലയളവില്‍ നിര്‍ത്തലാക്കപ്പെട്ടിരുന്നാല്‍ രൂ. 25 റീസ്റ്റോറേഷൻ ഫീസായി നല്‍കണം.
ബി. സര്‍വീസ് തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടുതല്‍ കാലയളവില്‍ നിര്‍ത്തലാക്കപ്പെട്ടിരുന്നാല്‍ രൂ.100 റീആക്ടിവേഷന്‍ ഫീസായി നല്‍കണം.