• സെൽഫ് ഹെൽപ്പ്

മാനുവൽ ഓഫ് പ്രാക്റ്റീസ്

1 ടെലിവിഷന്‍ ചാനല്‍ വിതരണക്കാരുടെ പേരും വിലാസവും:

Dish TV India Limited,
Registered Office: Office No. 3/B, 3rd Floor, Goldline Business Centre, Link Road, Malad West, Mumbai 400064, Maharashtra
Corporate Office: FC-19, Film City, Sector 16 A, Noida, 201301

2 ടെലിവിഷൻ ചാനലിന്‍റെ ഡിസ്ട്രിബ്യൂട്ടർ ഓഫർ ചെയ്യുന്ന സർവ്വീസിന്‍റെ നിബന്ധനകളും വ്യവസ്ഥകളും: ഇവിടെ ക്ലിക്ക് ചെയ്യുക

3 നോഡൽ ഓഫീസറിന്‍റെ പേര്, പദവി, ഇ-മെയിൽ, കോണ്ടാക്ട് ടെലിഫോൺ നമ്പർ, ഫാക്സ് നമ്പർ, വിലാസം: വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

4 ഈ നിബന്ധനകളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഉപഭോക്തൃസംരക്ഷണ സാദ്ധ്യതകളുടെ വിശദവിവരങ്ങള്‍:-
 

a. ടെലിവിഷനുമായി ബന്ധപ്പെട്ട ബ്രോഡ്‍കാസ്റ്റിംഗ് സർവ്വീസുകളുടെ തടസ്സം.— ഒരു ഉപഭോക്താവിന്‍റെ ചാനലുകളിലെക്കുള്ള സിഗ്നലുകള്‍ തുടര്‍ച്ചയായി എഴുപത്തി രണ്ടു മണിക്കൂറില്‍ അധികം തടസ്സപ്പെടുകയാണെങ്കില്‍, വിതരണക്കാരന്‍ സബ്സ്ക്രൈബര്‍ക്ക് സബ്സ്ക്രിപ്ഷന്‍ നിരക്കുകളില്‍ ഇളവുകള്‍ നല്‍കേണ്ടതാണ്. ഇത് ഈ ചാനലുകളില്‍ തടസ്സം ഉണ്ടായ മുഴുവന്‍ സമയത്തേക്കും വിതരണക്കാരന്‍റെ റീട്ടെയില്‍ നിരക്കിനും നെറ്റ്‍വര്‍ക്ക് കപ്പാസിറ്റി ഫീസിനും ആനുപാതികമായ തുകയ്ക്ക് തുല്യമായിരിക്കണം:

ഇത്തരം തടസ്സങ്ങള്‍ ഉപയോക്താവ് പരാതി രജിസ്റ്റര്‍ ചെയ്യുന്ന സമയം മുതല്‍ സമയാസമയങ്ങളില്‍ കണക്കാക്കേണ്ടതാണ്:

ഈ ഉപ-വകുപ്പില്‍ അടങ്ങിയിട്ടുള്ള യാതൊന്നും പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് ബാധകമാകില്ല.

b. സബ്‍സ്‍ക്രൈബർമാർക്ക് നിരക്ക് സംരക്ഷണം.— ഒരു ഉപഭോക്താവ് ടെലിവിഷന്‍ സംപ്രേഷണം സംബന്ധിച്ച സേവനങ്ങള്‍ ഒരു ലോക്ക്-ഇൻ പീരിയഡ് അല്ലെങ്കില്‍, ഒരു പ്രത്യേക കാലയളവിലേക്ക്, പ്രത്യേക സ്കീമിനുള്ള മുന്‍ കൂര്‍ തുക നല്‍കിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, വിതരണക്കാരന്‍ ആ കാലയളവില്‍ ചാര്‍ജ്ജുകള്‍ കൂട്ടുവാനോ, ഉപയോക്താവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ സബ്‍സ്‍ക്രിപ്ഷൻ നിബന്ധനകളില്‍ മാറ്റം വരുത്തുവാനോ പാടില്ല.

d. ടെലിവിഷനുമായി ബന്ധപ്പെട്ട ബ്രോഡ്‍കാസ്റ്റിംഗ് സേവനങ്ങളുടെ ഡിസ്‍കണക്ഷൻ.—

(1) ടെലിവിഷന്‍ ചാനലുകളുടെ ഓരോ വിതരണക്കാരനും, സബ്സ്ക്രൈബറുടെ അപേക്ഷയനുസരിച്ച്, അദ്ദേഹം ആവശ്യപ്പെടുന്ന തീയതി മുതല്‍ തന്‍റെ ടെലിവിഷന്‍ സംബന്ധിക്കുന്ന പ്രക്ഷേപണ സര്‍വീസസ് നിറുത്തേണ്ടതും, സബ്സ്ക്രൈബര്‍ക്ക് നല്‍കേണ്ട ഡെപ്പോസിറ്റ് തിരിച്ചു നല്‍കേണ്ടതുമാണ്‌. ഇത് വിതരണക്കാരനും സബ്സ്ക്രൈബറും തമ്മില്‍ സേവനം സംബന്ധിക്കുന്ന കരാര്‍ നിലവില്‍ വന്ന് ഏഴു ദിവസത്തിനകമായിരിക്കണം, അതല്ലെങ്കില്‍ സര്‍വീസ് നിറുത്തേണ്ട തീയതിക്ക് കുറഞ്ഞത് പതിനഞ്ചു ദിവസം മുന്‍പ് അതിനായി അപേക്ഷ നല്‍കിയിരിക്കണം.

(2) കുറഞ്ഞത് പതിനഞ്ചു ദിവസത്തെയെങ്കിലും മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെ ഒരു ടെലിവിഷന്‍ ചാനല്‍ വിതരണക്കാരനും, ഒരു സബ്സ്ക്രൈബര്‍ക്കുള്ള പ്രക്ഷേപണ സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ പാടില്ല. സര്‍വീസ് അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയ നോട്ടീസ് നല്‍കുന്ന തീയതിയില്‍ നിന്നും പതിനഞ്ചു ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷം മാത്രമേ സര്‍വീസ് അവസാനിപ്പിക്കാന്‍ പാടുള്ളൂ.

(3) ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് (2) ഉപവകുപ്പ് പ്രകാരം വിതരണക്കാരന്‍ ടെലിവിഷന്‍ സ്ക്രീനില്‍ സ്ക്രോളുകള്‍ ഉപയോഗിച്ച് കാണിച്ചിരിക്കേണ്ടതും ഉപഭോക്താവിന്‍റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ എസ്എംഎസ് വഴി അറിയിച്ചിരിക്കേണ്ടതുമാണ്.:

മുകളില്‍ സൂചിപ്പിച്ചത് പോലെ നോട്ടീസ് അയയ്ക്കുന്നതിന് പുറമേ, മറ്റു നടപടിക്രമങ്ങള്‍, അതായത് ഇ മെയില്‍, ബി- മെയില്‍, തുടങ്ങിയവയോ തനിക്ക് ഉചിതമെന്ന് തോന്നുന്ന മറ്റു വഴികളിലൂടെയോ സബ്സ്ക്രൈബറെ വിവരം അറിയിക്കുവാന്‍ വിതരണക്കാരന് അനുവാദമുണ്ട്.
 

e. പ്രീ-പെയ്‍ഡ് ബില്ലിംഗ്, പേമെന്‍റ്.—
(1) ടെലിവിഷന്‍ ചാനലുകളുടെ ഓരോ വിതരണക്കാരനും, പ്രീ-പെയ്ഡ് പേമെന്‍റുകളുടെ കാര്യത്തില്‍, ഇത്തരം പേമെന്‍റുകള്‍ ലഭിച്ചു എന്ന് സബ്സ്ക്രൈബറെ അറിയിക്കേണ്ടതും, സബ്സ്ക്രൈബറുടെ മാനേജ്മെന്റ് സിസ്റ്റം അതനുസരിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
(2) സര്‍വീസ് ലഭിക്കാന്‍ തുടങ്ങി മുപ്പതു ദിവസങ്ങള്‍ക്കു ശേഷമാണ് പ്രീ പെയ്ഡ് പെയ്മെന്റ് ഓപ്ഷനുള്ള ബില്ലിംഗ് സൈക്കിള്‍ ആരംഭിക്കുന്നത്.
(3) ടെലിവിഷന്‍ ചാനലുകളുടെ ഓരോ വിതരണക്കാരനും, അതിന്‍റെ വെബ്സൈറ്റില്‍, ഉപഭോക്താക്കളുടെ ബില്ലിംഗ്, പെയ്മെന്‍റ് രേഖകള്‍ കുറഞ്ഞത് ആറുമാസത്തേക്ക് സൂക്ഷിക്കേണ്ടതും, ഉപഭോക്താവിന് അവരുടെ അക്കൌണ്ടിലേക്ക് ലോഗിന്‍ അനുവാദം നല്‍കേണ്ടതുമാണ്‌.:
അത്തരം സബ്സ്ക്രൈബറിന്‍റെ രേഖകള്‍ ഓരോ ഐറ്റത്തിന്‍റെയും ഉപയോഗത്തിന്‍റെ വിശദാംശങ്ങള്‍ സഹിതം ഉണ്ടായിരിക്കണം—
(a) നെറ്റ് വര്‍ക്ക് കപാസിറ്റി ഫീസ്‌,
(b) ഉപഭോക്താവിന് നല്‍കുന്ന ഉപകരണങ്ങള്‍ക്ക് വാടക ഉണ്ടെങ്കില്‍ അത്,
(c)ബില്ലിംഗ് സൈക്കിളിന്‍റെ സമയത്ത് സബ്സ്ക്രൈബര്‍ തെരഞ്ഞെടുത്ത പേ ചാനലുകള്‍ക്കും, പേ ചാനലുകളുടെ ബൊക്കെകള്‍ക്കുമുള്ള ചാര്‍ജ്ജുകള്‍,
(d) ഈ വകുപ്പ് പ്രകാരം ചുമത്തിയ മറ്റെന്തെങ്കിലും ചാര്‍ജ്ജുകളും,
(e) അതാത് നിയമങ്ങളനുസരിച്ചുള്ള നികുതികള്‍ ബാധകം.
(4) പ്രീ പെയ്ഡ് അക്കൌണ്ടില്‍ ബാലന്‍സ് ഇല്ലെങ്കില്‍ ഒരു വിതരണക്കാരന് ഉപഭോക്താവിനുള്ള ടെലിവിഷന്‍ സംപ്രേഷണ സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാവുന്നതാണ്.:
ഒരു ഉപഭോക്താവിനുള്ള സേവനങ്ങള്‍ തുടര്‍ച്ചയായ മൂന്നു മാസങ്ങള്‍ ബന്ധം വിച്ഛേദിക്കപ്പെടുകയാണെങ്കില്‍, അത്തരം ഉപഭോക്താവ് ആക്ടീവ് ഉപഭോക്താവായി കണക്കാക്കുകയില്ല. വിതരണക്കാരന് ഇത്തരം ഉപഭോക്താവിനെ സബ്സ്ക്രൈബര്‍ മാനേജ്മെന്‍റ് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്:
സബ്സ്ക്രൈബറുടെ അക്കൌണ്ടില്‍ റീച്ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ വിതരണക്കാരന്‍ പ്രക്ഷേപണ സര്‍വീസുകള്‍ പുന:സ്ഥാപിക്കേണ്ടതാണ്‌. മൂന്നുമാസത്തില്‍ അധികം കാലയളവില്‍ അക്കൌണ്ട് നിശ്ചലമായിരുന്നാല്‍ വിതരണക്കാരന്‍ നൂറു രൂപയില്‍ കൂടാത്ത ഒരു തുക ഇതില്‍ റീ ആക്ടിവേഷന്‍ ചാര്‍ജായി സ്വീകരിക്കാവുന്നതാണ്‌

5 പരാതി പരിഹരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമവും:
കസ്റ്റമർ കെയർ സെന്‍ററിൽ പരാതികൾ കൈകാര്യം ചെയ്യുന്നു.— (1) ടെലിവിഷന്‍ ചാനലുകളുടെ ഓരോ വിതരണക്കാരനും ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍, ഉപഭോക്താവ് ഒരു പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ഡോക്കറ്റ് നമ്പര്‍ എന്ന് വിളിക്കുന്ന ഒരു യുനിക് നമ്പര്‍ അതിനായി പ്രത്യേകം അലോട്ട് ചെയ്യേണ്ടതാണ്.:
ആവശ്യമെങ്കിൽ അതോറിറ്റി അത്തരം ഡോക്കറ്റ് നമ്പറിനായി ഒരു ഫോർമാറ്റ് നൽകാവുന്നതാണ്‌.
(2) ടെലിവിഷൻ ചാനലുകളുടെ എല്ലാ വിതരണക്കാരും കസ്റ്റമർ കെയർ സെന്‍റര്‍ ഉറപ്പാക്കണം-
(a) പരാതി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സമയത്ത്, ഡോക്കറ്റ് നമ്പര്‍, പരാതി രജിസ്റ്റര്‍ ചെയ്ത സമയം, തീയതി,അതുപോലെ പരാതി പരിഹരിക്കാന്‍ സാധ്യതയുള്ള സമയം എന്നിവ ബോധ്യപ്പെടുത്തുന്നതിനായി സബ്സ്ക്രൈബറുമായി ബന്ധപ്പെടുകയും;
(b) പരാതി പരിഹാരത്തെക്കുറിച്ച്, സബ്സ്ക്രൈബര്‍മാര്‍ സംതൃപ്തരല്ലെങ്കിൽ, അവരെ പരാതിയുടെ വിശദാംശങ്ങളും പരാതിയുടെ പരിഹാരത്തിന് ബന്ധപ്പെടാനുള്ള നോഡൽ ഓഫീസറിന്‍റെ പേരും കോണ്ടാക്റ്റ് നമ്പറും അറിയിക്കുക.
പരാതി പരിഹരിക്കാനുള്ള സമയപരിധി.— ടെലിവിഷൻ ചാനലുകളുടെ എല്ലാ വിതരണക്കാരും സബ്സ്ക്രൈബർമാരുടെ പരാതി പരിഹരിക്കുന്നതിന് താഴെപറയുന്ന സമയപരിധി പിന്‍പറ്റന്നു-
(a) പരാതി ലഭിച്ച് എട്ടു മണിക്കൂറിനുള്ളില്‍ എല്ലാ പരാതികള്‍ക്കും മറുപടി നല്‍കിയിരിക്കണം:
ഓഫീസ് പ്രവർത്തിസമയത്തിനു ശേഷമുള്ള പരാതികൾക്കുള്ള മറുപടി അടുത്ത പ്രവൃത്തി ദിനത്തില്‍ നല്‍കുന്നതാണ്;
(b)'നോ സിഗ്നല്‍' എന്ന് ലഭിക്കുന്ന പരാതികളുടെ 90 ശതമാനവും പരാതി ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സിഗ്നല്‍ റീസ്റ്റോര്‍ ചെയ്ത് പരിഹരിക്കാവുന്നതാണ്;
(c) സബ്സ്ക്രൈബര്‍ ഉന്നയിച്ചിട്ടുള്ള ബില്ലിംഗ് സംബന്ധമായ പരാതികള്‍ പരാതി ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുകയും ഏതെങ്കിലും തുക തിരികെ നല്‍കേണ്ടതുണ്ടെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ സബ്സ്ക്രൈബര്‍ക്ക് നല്‍കേണ്ടതുമാണ്‌;
(d) ക്ലോസ് (ബി), ക്ലോസ് (c) എന്നിവയിൽ ഉൾപ്പെടാത്ത എല്ലാ പരാതികളിലും കുറഞ്ഞത് തൊണ്ണൂറ് ശതമാനം വരെയെങ്കിലും പരാതി ലഭിച്ച് നാൽപതു മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടണം;
(e) ക്ലോസ് സി-യിൽ പറഞ്ഞിട്ടുള്ള ബിലിംഗ് സംബന്ധമായ പരാതികൾ ഒഴികെ, ഒരു പരാതിയും,