(1)ഒരു ഉപഭോക്താവിന് കണക്ഷന്‍ നല്‍കുന്ന സമയത്ത് എല്ലാ വിതാരണക്കാരും പ്രതിമാസ പരമാവധി റീട്ടെയിൽ നിരക്കുകള്‍, അ-ലാ-കാർട്ട് ചാനലുകളുടെ പ്രതിമാസ ഡിസ്ട്രിബ്യൂട്ടര്‍ റീട്ടെയിൽ നിരക്കുകള്‍,പ്രതിമാസ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി ഫീസ്,ഉപഭോക്തൃ പരിസര ഉപകരണങ്ങള്‍ക്കുള്ള ചെലവ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, വാടക തുക, ഗ്യാരണ്ടി / വാറണ്ടി, പരിപാലന വ്യവസ്ഥകൾ, കസ്റ്റമർ പ്രിമൈസ് എക്വിപ്മെന്‍റിന്‍റെ ഉടമസ്ഥത എന്നിവ ഉള്‍പ്പെടെ എല്ലാ സേവന വിവരങ്ങളും അയാളെ അറിയിച്ചിരിക്കണം.
(2) ടെലിവിഷൻ ചാനലുകളുടെ എല്ലാ വിതരണക്കാരും ടെലിവിഷനുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ഉപഭോക്താവിന് നൽകണം. ഇതിനായി പൂർണമായി പൂരിപ്പിച്ച ഉപഭോക്തൃ അപേക്ഷാ ഫോം (ഷെഡ്യൂൾ -1) ലഭ്യമാക്കുകയും ഉപഭോക്താവിന് ഒരു പകർപ്പ് നൽകുകയും വേണം.
(3) രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മുഖേന ഷോർട്ട് മെസ്സേജ് സർവീസ് (SMS) വഴി സബ്സ്ക്രൈബർമാരുമായി ആശയവിനിമയം നടത്താനും അതുപോലെ ഇ-മെയിൽ, ബി-മെയിൽ, പ്രതിമാസ ബിൽ അല്ലെങ്കിൽ ഉചിതമെന്ന് കരുതപ്പെടുന്ന പേമെന്‍റ് രസീത് നല്‍കാനുമായി ഓരോ ചാനലുകളുടെയും ഡിസ്ട്രിബ്യൂട്ടർ സബ്സ്ക്രൈബർ മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് ഓരോ വരിക്കാര്‍ക്കും ഒരു യുണീക്ക് ഐഡന്‍റിഫിക്കേഷൻ നമ്പർ നൽകണം.
(4) സബ്സ്ക്രൈബർ മാനേജ്മെന്റ് സിസ്റ്റത്തില്‍ ഉപഭോക്തൃ അപേക്ഷാ ഫോമിലെ വിവരങ്ങള്‍ നല്‍കിയതിനു ശേഷം മാത്രമാണ് വരിക്കാര്‍ക്കുള്ള ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ടെലിവിഷന്‍ ചാനല്‍ വിതരണക്കാര്‍ പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ:
(5) സബ്സ്ക്രൈബർ മാനേജ്മെന്റ് സിസ്റ്റത്തില്‍ ഉപഭോക്തൃ അപേക്ഷാ ഫോമിലെ വിവരങ്ങള്‍ നല്‍കിയതിനു ശേഷം മാത്രമാണ് വരിക്കാര്‍ക്കുള്ള ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ടെലിവിഷന്‍ ചാനല്‍ വിതരണക്കാര്‍ പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ:
അത്തരം സേവനങ്ങള്‍ പ്രവര്‍ത്തനക്ഷ്മമാകുന്ന തീയതി മുതൽ വരിക്കാരൻ ടെലിവിഷനുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾക്കുള്ള നിരക്കുകൾ നൽകണം.
(6)ടെലിവിഷൻ ചാനലുകളുടെ ഡിസ്ട്രിബ്യൂട്ടർ ടെലിവിഷനോടു ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ കണക്ഷൻ സ്ഥാപിക്കുന്നതിന് ഒറ്റത്തവണ ഇൻസ്റ്റാൾ ചാർജ് ആയി മുന്നൂറ്റമ്പതു രൂപയില്‍ കവിയാത്ത ഒരു തുക ഈടാക്കിയേക്കാം.
(7) ടെലിവിഷൻ ചാനലുകളുടെ ഡിസ്ട്രിബ്യൂട്ടർ ടെലിവിഷനോടു ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒറ്റത്തവണ ആക്ടിവേഷന്‍ ചാർജായി നൂറു രൂപയിൽ കവിയാത്ത ഒരു തുക ഈടാക്കിയേക്കാം.